"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"
ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചു ഉലയ്ക്കുന്നത്.ഉത്തമവും നിസ്സ്വാർത്ഥവുമായ ഭക്തിയിലൂടെ മനസ്സ് നിർമ്മലവും ശാന്തവുമായി മാറും.ഇങ്ങനെയുള്ള മനസ്സിൽ ഭയചിന്തകൾക്കു സ്ഥാനമില്ല.ഏതു ദുരന്തങ്ങളെയും അതിജീവിക്കാനും മനോധൈര്യം വർധിപ്പിക്കാനും ദുര്‍ഗ്ഗാമന്ത്രം ജപിക്കുന്നത് ഉത്തമമാണ്.ഭഗവാൻ ശിവശങ്കരന്റെ പത്നിയായ പാർവതീദേവിയുടെ പൂർണരൂപമാണ് ദുർഗ്ഗ.ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമായ ദുർഗ്ഗയിൽ സകലദേവതകളും കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം.ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായ ദേവിയിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളും അടങ്ങിയിരിക്കുന്നു.ദേവീ ഭജനത്തിലൂടെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.
" ഓം കാളിം മേഘസമപ്രഭാം ത്രിനയനാം വേതാള കണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിരഃ കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി വിപദാം സംഹാരിണീമീശ്വരീം"
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിൽ ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യര്‍ വിരളമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസിക നില വരെ തകര്‍ക്കാൻ സാധ്യതയുണ്ട്. ഇവ നിങ്ങളെ തുടര്‍ച്ചയായി പിന്തുടരുകയാണെങ്കിൽ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകുമെന്ന് ആചാര്യന്മാര് പറയുന്നു.
ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ഘോരരൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വമാണ് കാളീ പൂജയ്ക്കു പിന്നിലുള്ളത്.
സാക്ഷാൽ പരമശിവൻ്റെ ജടയിൽ നിന്നാണ് ഭദ്രകാളി പിറന്നത്. ദക്ഷൻ്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോള്‍ കോപിഷ്ഠനായി പരമശിവൻ താണ്ഡവ നൃത്തം ചെയ്തു. ഇതിനിടയിൽ തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. പാര്‍വ്വതി ദേവി സ്വീകരിച്ച തമോഗുണഭാവമാണ് മഹാകാളിയെന്ന് ദേവീ പുരാണങ്ങളിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ ശിവപാർവതി പുത്രി എന്നൊരു ഭദ്രകാളി സങ്കൽപ്പവും നിലനിൽക്കുന്നുണ്ട്. ശിവൻ്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്ന് അവതരിച്ചവളാണെന്നും ദാരികനെ വധിക്കുക എന്നതായിരുന്നു അവതാരലക്ഷ്യമെന്നും വിശ്വാസമുണ്ട്.
കാളിക്ക് ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങളും കണ്ടങ്കാളിയും കരിങ്കാളി എന്നീ ശക്തി കൂടിയ ഭാവങ്ങളുമുണ്ട്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്. വസൂരി പോലെയുള്ള രോഗങ്ങളിൽ ഭക്തിനെ രക്ഷിക്കാൻ കാളിക്ക് സാധിക്കുമെന്നുള്ള വിശ്വാസവുമുണ്ട്.
എല്ലാവർഷവും കുംഭമാസത്തിലെ പുണർതം നാൾ മുതൽ പൂരം നാൾ വരേയുള്ള അഞ്ചുദിവസങ്ങൾ മകം പൂരം പ്രധാനം
ഏവർക്കും സൗകര്യപ്രദമായ ഒരുവാരം നിശ്ചയിച്ചറിയിക്കുന്ന
എല്ലാവർഷവും അന്നേദിവസം വൈകിട്ട് ക്ഷേത്രത്തിൽ ആരംഭിച്ചു വഴിത്തലയിൽ സമാപിക്കുന്ന ഘോഷയാത്ര
യോഗീശ്വരനാൽ പ്രതിഷ്ടിക്കപ്പെട്ട ചിരപുരാതനമായ കൈപ്പിള്ളിക്കാവ് ആശ്രിതവത്സലയും അഭീഷ്ടവരദായിനിയും വിളിപ്പുറത്തമ്മയുമായീ അറിയപ്പെടുന്നു
പിൽക്കാലത്തു സാധനവിശേഷം കൊണ്ടും ആരാധനക്രമം കൊണ്ടും സാന്നിദ്ധ്യം അറിയിച്ച ഭദ്രാ ദേവി ഷിപ്രപ്രസാദിനിയായും അറിയപ്പെടുന്നു
ദേശത്തിനും കീർത്തിയും സമ്രദ്ധിയും അശ്വര്യവും ചൊരിഞ്ഞുനിലകൊണ്ട ക്ഷേത്രം കാലങ്ങൾക്കുമുമ്പു ശത്രുക്കളാൽ നശിപ്പിക്കപ്പെട്ടങ്കിലും പിന്നീട് ചൈതന്യത്തിൻറെ പ്രഭാഭത്താൽ പൂർവ്വസ്ഥിതിയെക്കാൾ വളർന്നുകൊണ്ടിരിക്കുകയാണ്